Ultimate magazine theme for WordPress.

ടിവി ആർട്ടിസ്റ്റും ഗായികയുമായിരുന്ന യുവതിയെ ഭീകരർ വെടിവച്ച് കൊന്നു

ബുദ്ഗാം : ജമ്മു കശ്മീരിൽ ഗായികയും ടിവി ആർട്ടിസ്റ്റുമായ യുവതിയെ ഭീകരർ വെടിവച്ച് കൊന്നു. അമ്രീൻ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് ബുധനാഴ്ച യുവതിക്കും പത്ത് വയസുളള അനന്തരവനും നേരെ ആക്രമണമുണ്ടായത്.
കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിൽ വെടിയുണ്ടയേറ്റ നിലയിലായിരുന്നു അമ്രീനെ ആശുപത്രിയിൽ എത്തിച്ചത്. അനന്തരവന്റെ കയ്യിലാണ് വെടിയേറ്റത്. അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് ഇരുവർക്കും നേരെ തീവ്രവാദികൾ വെടിയുതിർത്തത്.

Sharjah city AG
Leave A Reply

Your email address will not be published.