കടുന സ്റ്റേറ്റിൽ 27 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തി
അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഈ മാസം നടന്ന രണ്ട് ആക്രമണങ്ങളിലായി ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ 27 ക്രൈസ്തവർ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് ആക്രമണങ്ങളും നടന്നത് സാങ്കോൺ കറ്റാഫ് കൗണ്ടിയിൽ ആണ് ഒരാക്രമണം നടന്നത് മാർച്ച് 14 നു ലാങ്‌സൺ ഗ്രാമത്തിൽ 10 വിശ്വാസികളും രണ്ടമത്തേതു മാർച്ച് 10 ന് ഉങ്‌വാൻ വക്കിലി ഗ്രാമത്തിൽ 17 വിശ്വാസികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാത്രി 9 മണിക്ക് ആരംഭിച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ലാങ്‌സണിലെ നിവാസികൾ പറഞ്ഞു. ന്യായമായ കാരണങ്ങളില്ലാതെ ജീവനും സ്വത്തുക്കളും നശിപ്പിക്കപ്പെടുന്ന നിരപരാധികളായ ക്രൈസ്തവർക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് നേരെ നടപടി എടുക്കണമെന്നും സാങ്കോൺ കറ്റാഫ് ലോക്കൽ ഗവൺമെന്റ് ഏരിയയിലേക്ക് അടിയന്തിരമായി കൂടുതൽ സുരക്ഷാ ഏജന്റുമാരെ വിന്യസിക്കണമെന്ന് ഏരിയ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് സാം ആച്ചി നൈജീരിയ സർക്കാരിനോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ആറ് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
