വടക്കുകിഴക്കൻ നൈജീരിയയിൽ തീവ്രവാദി ആക്രമണം: 14 ക്രൈസ്തവർ കൊല്ലപ്പെട്ടു
നൈജീരിയ :വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ 14 ക്രൈസ്തവർ കൊല്ലപ്പെട്ടു. ലൂക്കാ ലെവോംഗ് എന്ന പാസ്റ്റർ അദ്ദേഹത്തിന്റെ പ്രാർഥനാലയത്തിനു സമീപത്തും മറ്റുള്ളവർ അവരുടെ വീടുകളിലും ആണ് ആക്രമിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ തീവ്രവാദികൾ പുലർച്ചെ ഒരുമണിയോടെ ആക്രമണം അഴിച്ചുവിടു
“ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ തീവ്രവാദികൾ പുലർച്ചെ ഒരുമണിയോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭീകരർ പള്ളികെട്ടിടത്തിനും വിശ്വാസികളുടെ വീടുകൾക്കും തീയിടുകയും പള്ളിയുടെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു” – പ്രദേശവാസിയായ ആരോൺ പറഞ്ഞു. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ ഏറ്റവും കൂടുതൽ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപെടുന്നത് ഈ രാജ്യത്താണ്.