Ultimate magazine theme for WordPress.

*ജർമ്മനിയിൽ തീവ്രവാദ ആക്രമണം: ക്രൈസ്തവ കഫേ അടച്ചുപൂട്ടുന്നു*

 

 

ജർമ്മനി : ജർമ്മനിയിലെ ലെയ്പ്സിഗ് നഗരത്തിൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സ്റ്റേ’ എന്ന കഫേ ജൂൺ അവസാനത്തോടെ അടച്ചുപൂട്ടുന്നു. തീവ്രവാദ ഗ്രൂപ്പുകൾ തുടർച്ചയായി നടത്തുന്ന അക്രമങ്ങളും അട്ടിമറിശ്രമങ്ങളുമാണ് ഇതിന് കാരണമെന്ന് സീൽ ചർച്ച് പാസ്റ്റർ റെനെ വാഗ്നെ വ്യക്തമാക്കി.

പരമ്പരാഗത ദൈവശാസ്ത്ര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ക്രൈസ്തവ കൂട്ടായ്മയുടെ കഫേയ്ക്ക് നേരെ ഇരുപത്തിയാറോളം ആക്രമണങ്ങളാണ് ഇതിനകം ഉണ്ടായത്.

കെട്ടിടത്തിന്റെ ജനാലകൾ തകർക്കുക, ചുവരുകളിൽ ഭീഷണി സന്ദേശങ്ങൾ എഴുതുക, കടുത്ത രാസവസ്തുക്കൾ പ്രയോഗിക്കുക എന്നിവയായിരുന്നു ഇവരുടെ ആക്രമണരീതി. എന്നാൽ അക്രമികൾക്ക് തങ്ങളുടെ ആത്മീയ ദൗത്യത്തെ ഒരിക്കലും തടയാൻ കഴിയില്ലെന്ന് ചർച്ച് പാസ്റ്റർ വിശ്വാസികളോട് ശക്തമായി വിളിച്ചുപറഞ്ഞു.

Sharjah city AG

Comments are closed.