ഭീകരാക്രണം : യുഎസിലെ പൗരന്മാർക്ക് യുകെ ജാഗ്രതാ നിർദേശം നൽകി
ലണ്ടൺ: യുഎസിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി യുകെ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരന്മാരോട് ജാഗ്രത പാലിക്കാനും പൊതുയോഗങ്ങൾ ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച യുഎസിലെ പൗരന്മാർക്കുള്ള അപ്‌ഡേഷനിൽ യുകെ പറയുന്നതനുസരിച്ച്, തീവ്രവാദികൾ വിദേശികൾ ഒത്തുകൂടുന്ന സ്ഥലങ്ങളും തിരക്കേറിയ സ്ഥലങ്ങളും ഗതാഗത മാർഗങ്ങളും ലക്ഷ്യമിട്ടേക്കാം.നൈജീരിയയുടെ തലസ്ഥാന നഗരമായ അബുജയിൽ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി യുഎസും യുകെയും സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ മുന്നറിയിപ്പ്.സിനഗോഗുകൾ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി ന്യൂജേഴ്‌സിയിലെ അമേരിക്കക്കാർക്ക് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ന്യൂജേഴ്‌സിയിലെ സിനഗോഗുകൾക്ക് നേരെ ഭീഷണിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതായി എഫ്ബിഐ പറഞ്ഞു.
