യുഎസ് : അമേരിക്കയിൽ സഭാ വാർഷികാഘോഷ പരിപാടിക്കിടെ ശക്തമായ കാറ്റിൽ ടെന്റ് തകർന്നു വീണ് ഒരാൾ മരിക്കുകയും 22-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം വിർജീനിയയിലെ മൊണേറ്റയിലുള്ള ഈസ്റ്റ്ലേക്ക് കമ്മ്യൂണിറ്റി ചർച്ച് സംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു അപകടം.
പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയും ശക്തമായ ചുഴലിക്കാറ്റുമാണ് വലിയ ടെന്റ് തകരാൻ കാരണമായത്. സഭയുടെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയുടെ സമാപനത്തിൽ പാസ്റ്റർ ട്രോയ് കീറ്റൺ സ്റ്റേജിലേക്ക് കയറിയ തൊട്ടുപിന്നാലെയായിരുന്നു ദുരന്തം. പെട്ടെന്ന് വീശിയടിച്ച ശക്തമായ കാറ്റ് ടെന്റിനെ മുകളിലേക്ക് പൊക്കുകയായിരുന്നുവെന്ന് പാസ്റ്റർ വ്യക്തമാക്കി.
“സങ്കടകരമെന്നു പറയട്ടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാരിൽ ഒരാൾക്ക് മാരകമായി പരിക്കേൽക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. അപകടസ്ഥലത്ത് ഉടനടി എത്തി രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരോട് ഞങ്ങൾ നന്ദിയുള്ളവരാണ്,” പാസ്റ്റർ ട്രോയ് കീറ്റൺ പറഞ്ഞു. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Comments are closed.