Ultimate magazine theme for WordPress.

സെപ്തംബർ 30 ഉപവാസ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച് ടെന്നസി ഗവർണർ ബിൽ ലീ

നാഷ്വില്ലെ: സെപ്റ്റംബർ 30 വെള്ളിയാഴ്ച രാജ്യത്തിന് വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി സമർപ്പിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവവെച്ച് ടെന്നസി ഗവർണർ ബിൽ ലീ.
കർത്താവിന്റെ അനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും, എല്ലാ സാഹചര്യങ്ങളിലും കർത്താവിന്റെ ജ്ഞാനം തേടുന്നതിനും, തുടർന്നുള്ള നാളുകളിൽ കർത്താവിന്റെ കൃപയും തേടാനും പ്രാർത്ഥന ദിനത്തിനു കഴിയും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു . റിപ്പബ്ലിക്കൻ അംഗമായ ബിൽ ലീ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുക്കൊണ്ട് പ്രാര്‍ത്ഥനാചരണത്തില്‍ പങ്കുചേരാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Sharjah city AG