തിരുവല്ല : അധ്യാപകർ പ്രത്യാശ നഷ്ടപ്പെടാതെ പ്രതിസന്ധികളിൽ അതിജീവനത്തിൻ്റെ പാത കണ്ടെത്തണമെന്നും സമൂഹത്തിലെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ അധ്യാപകരും ബാധ്യസ്ഥരാണെന്നും ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. എസ്.സി.സെമിനാരി സ്ക്കൂൾ റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ്റെ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ജോസ് പോൾ അധ്യക്ഷത വഹിച്ചു. റവ. എബി.കെ .ജോഷ്വാ മുഖ്യ സന്ദേശം നൽകി. കുരുവിള മാത്യു , ജയശ്രീ ആനി തോമസ്, ഷീബ എ തടിയിൽ , വി.എം. മത്തായി, ഏ.വി.ജോർജ്, സജി ജോൺ, വൈശാഖ് ചന്ദ്രൻ, മറിയാമ്മ വർക്കി, ജോൺ കെ തോമസ്, റെനി വർഗീസ്, നവ്യ സാറാ കുര്യൻ, പി.എം.കുഞ്ഞുമോൾ, സുജ അലക്സ് എന്നിവർ പ്രസംഗിച്ചു. 80 വയസ്സ് പൂർത്തീകരിച്ച വരെയും ,സംസ്ഥാന- ദേശീയ തലങ്ങളിൽ നേട്ടങ്ങൾ ലഭിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.

Comments are closed.