8 ഇന്തോനേഷ്യൻ നാവികരെ തിരിച്ചയ്ക്കാൻ അഭ്യർത്ഥിച്ച് തായ്‌വാൻ ചർച്ച് സംഘടന
ബാങ്കോക്ക്: ഏഴ് മാസമായി തകർന്ന ചരക്ക് കപ്പലിൽ കുടുങ്ങിക്കിടക്കുന്ന എട്ട് ഇന്തോനേഷ്യൻ നാവികരെ തിരിച്ചയക്കാൻ അനുവദിക്കണമെന്ന് തായ്‌വാനിലെ ചർച്ച് ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 23 ന് തായ്‌വാനിലെ കാഹ്‌സിയുങ് തുറമുഖത്തേക്ക് തയ്‌വാൻ കടൽത്തീരത്ത് തകരാർ സംഭവിച്ചതിനെ തുടർന്ന് ടോഗോ പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ തുടരുന്ന നാവികരെ ആണ് തിരികെ അയക്കാൻ സഭ സഹായം അഭ്യർത്ഥിച്ചത്. കുടിയേറ്റക്കാരുടെയും നാവികരുടെയും അഭയാർഥികളുടെയും ക്ഷേമം കൈകാര്യം ചെയ്യുന്ന ഒരു കത്തോലിക്കാ സഭ സംഘടനയായ മാരിസ് കവോസിയുങ് ആണ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്തോനേഷ്യക്കാരനും മിഷനറീസ് ഓഫ് സെന്റ് ചാൾസിന്റെ (സ്കാലബ്രിനിയൻസ്) സഭയിലെ അംഗവുമായ ഫാദർ ഗുണ്ടൂർ, നാവികരെ അവരുടെ കുടുംബങ്ങളുമായി നാട്ടിൽ തിരിച്ചെത്താൻ അനുവദിക്കണമെന്ന് നിർബന്ധിച്ചു. ഫെബ്രുവരി മുതലുള്ള പതിവ് വേതനം ലഭിക്കാത്തതിനാൽ മാത്രമല്ല, കപ്പലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാലും ജീവനക്കാർ അവശരാണെന്നും പുരോഹിതൻ പറഞ്ഞു.