തിരുവനന്തപുരം: ക്രൈസ്തവ സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമെന്നും സിറോ മലബാര്‍ സഭ. ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇക്കുറി നന്നായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ആരെ തെരഞ്ഞെടുക്കണമെന്നും ഏത് മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവര്‍ തീരുമാനിക്കുമെന്നും സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ പേജില്‍ കുറിച്ചു.
വോട്ട് ചെയ്യും മുമ്പ് മുനമ്പം വിഷയത്തിലെ അനീതിനിറഞ്ഞ പക്ഷംചേരല്‍, കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, ന്യുനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന അധിനിവേശ ശ്രമങ്ങളില്‍ പുലര്‍ത്തിയ കുറ്റകരമായ മൗനം, മലയോര കര്‍ഷകരോടുള്ള സമീപനം, വന്യജീവി ശല്യം നിയന്ത്രിക്കുന്നതില്‍ നാളിതുവരെ പുലര്‍ത്തുന്ന അനങ്ങാപ്പാറ നയം തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

Comments are closed.