Ultimate magazine theme for WordPress.

പുതിയ നേതാക്കളെ സ്വാഗതം ചെയ്ത് സിറിയൻ നിവാസികള്‍

ഡമാസ്‌കസ് : വടക്കുകിഴക്കന്‍ ദേര്‍ എല്‍-സൗറിലെ നിവാസികള്‍ സിറിയയുടെ ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ എച്ച്ടിഎസ്സിനെ സ്വാഗതം ചെയ്തു. ഇതുവരെ, യു.എസ് പിന്തുണയുള്ള കുര്‍ദിഷ് സിറിയന്‍ ഡെമോക്രാറ്റിക് സേനയുടെ നിയന്ത്രണത്തിലായിരുന്നു നഗരം.

കുര്‍ദിഷ് സൈന്യത്തിന് വടക്കന്‍ സിറിയയിലെ മാന്‍ബിജിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. ഭിന്നിപ്പുള്ള സിറിയയില്‍, എല്ലാ വിഭാഗവും കഴിയുന്നത്ര അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. പുതിയ നേതാക്കള്‍ രാജ്യത്ത് ഐക്ക്യം ആഹ്വാനം ചെയ്തു. ആ ആഹ്വാനം ഐഎസിനെതിരായ പോരാട്ടത്തിലെ അമേരിക്കൻ പങ്കാളികള്‍ ഉള്‍പ്പെടെ നിരവധി സിറിയന്‍ ന്യൂനപക്ഷങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചു.

Sharjah city AG

Comments are closed.