Ultimate magazine theme for WordPress.

കുട്ടികളുടെ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിനെതിരെ കര്‍ശന നിര്‍ദേശവുമായി സ്വീഡിഷ് സര്‍ക്കാര്‍

സ്റ്റോക്ഹോം : കുട്ടികളെ ടെലിവിഷനോ ഡിജിറ്റല്‍ മീഡിയയോ കാണിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സ്വീഡിഷ് സര്‍ക്കാര്‍. രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ വരെ മാത്രം സ്‌ക്രീനില്‍ നോക്കാന്‍ അനുവദിക്കാവു എന്ന് സ്വീഡിഷ് ആരോഗ്യ വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ആറ് മുതല്‍ 12 വയസുവരെ പ്രായക്കാര്‍ക്ക് അത് ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ്. 13-18 വരെയുള്ള കൗമാരക്കാര്‍ക്ക് 2-3 മണിക്കൂര്‍ സ്‌ക്രീന്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. സ്‌കൂള്‍ സമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാര്‍ ശരാശരി ആറ് മണിക്കൂര്‍വരെ ഒരുദിവസം സ്‌ക്രീനിന് മുന്നില്‍ സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് പറഞ്ഞു.

Sharjah city AG

Comments are closed.