Ultimate magazine theme for WordPress.

റഷ്യൻ ചാരനെന്ന് സംശയിക്കുന്ന തിമിംഗലം ചത്തനിലയിൽ

നോർവേ : റഷ്യൻ ചാരനെന്ന് പരക്കെ വിശ്വസിച്ചു പോന്നിരുന്ന ബെലൂഗ തിമിംഗലമായ ഹ്വാൾഡിമിറിനെ കടലിൽ ചത്തനിലയിൽ നോർവേയിൽ കണ്ടെത്തി.

2019ലാണ് ഈ തിമിംഗലം ലോക ശ്രദ്ധയാകർഷിച്ചത്. 14 അടി നീളവും 1225 കിലോഗ്രാം ഭാരവുമുള്ള തിമിംഗലം അഞ്ച് വർഷം മുമ്പ് ഒരു ക്യാമറയ്‌ക്കായി രൂപകൽപ്പന ചെയ്‌തതായി തോന്നുന്ന പ്രത്യേക ഭാഗവുമായി കണ്ടെത്തിയതോടെ ആയിരുന്നു വാർത്തകളിൽ ഇടം നേടിയത്. ഇതോടെ ഈ തിമിംഗലം ഒരു റഷ്യൻ രഹസ്യാന്വേഷണ ദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യാപകമായ അഭ്യൂഹങ്ങളും പ്രചാരണങ്ങളും നടന്നു

സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്ന ചില ഉപകരണങ്ങൾ തിമിംഗലത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്നാണ് അന്നത്തെ റിപ്പോർട്ട്. പക്ഷേ ഒരിക്കൽ പോലും റഷ്യ തിമിംഗലത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ ഇക്കാര്യത്തിൽ തുറന്ന് സംസാരിക്കുകയോ ചെയ്തിട്ടില്ല.

Sharjah city AG