ഫ്ളോറിഡ : കാത്തിരിപ്പുകൾക്കൊടുവിൽ സുനിത വില്യസും ബുച്ച് വിൽമോറും സുരക്ഷിതമായി തിരിച്ചെത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ക്രൂ-10 ലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇരുവരും മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്ക് എത്തിയിരുന്നു. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയാണ് സുനിത വില്യംസിൻറെയും ബുച്ച് വിൽമോറിൻറെയും മടങ്ങിവരവ്. 2024 ജൂൺ 5നായിരുന്നു ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകളും പരിശീലനവും പൂർത്തിയാക്കി ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്ക് ഇവർ മടങ്ങൂ. 45 ദിവസം ബഹിരാകാശ സഞ്ചാരികൾക്ക് റീഹാബിലിറ്റേഷൻ സമയമാണ്.

Comments are closed.