കൂടുതൽ തുകയുടെ ബിൽ ഓണ്‍ലൈനായി അടയ്ക്കാൻ നിർദേശിച്ച് വൈദ്യുതിബോർഡ് ഉത്തരവ്
തിരുവനന്തപുരം :സംസ്ഥാനത്തു വൈദ്യുതി ബില്ലിൽ 500 രൂപ വരെയുള്ളത് കൗണ്ടർ വഴി സ്വീകരിക്കാനും കൂടുതൽ തുകയുടെ ബിൽ ഓണ്‍ലൈനായി അടയ്ക്കാനും നിർദേശിച്ച് വൈദ്യുതി ബോർഡ് ഉത്തരവ്. 500 രൂപയിൽ കൂടുതലുള്ളവരിൽനിന്ന് രണ്ടോ മൂന്നോ ബില്ലുകളായി തുക സ്വീകരിക്കും.
വൈദ്യുതി ചാർജ് പൂർണമായി ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വൈദ്യുതി ബോർഡിലെ ഓണ്‍ലൈൻ പേമെന്റ് 50 ശതമാനത്തിൽ താഴെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്ടർ വഴിയുള്ള പണപ്പിരിവ് പൂർണമായി നിർത്താനും ഇടപാടുകൾ ഡിജിറ്റലാക്കാനും വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചത്. ബില്ലടയ്ക്കാൻ കൗണ്ടറിൽ എത്തുന്നവരോട് ഓണ്‍ലൈനായി അടയ്ക്കുന്നതിന് ബോധവത്കരണം നടത്താനുള്ള കർശന നിർദേശം സെക്്ഷൻ ഓഫീസുകളിൽ നൽകാൻ ബോർഡ് നിർദേശിച്ചു.
