Ultimate magazine theme for WordPress.

വാര്യാപുരത്ത് സ്റ്റെറിസോ – ആറാമത് ആത്മീയ സംഗമം 2025

കോഴഞ്ചേരി : സൗദിയിൽ ജോലി ചെയ്തിരുന്ന പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 1:30 വരെ ആറാമത് ആത്മീയ സംഗമം തൂക്കുപാലത്തുള്ള (വാര്യാപുരം) പെട്രാസ് കൺവെൻഷൻ സെന്ററിൽ നടക്കും.

പാസ്റ്റർ വിനോജ് തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സാം മാത്യു (പവർ വിഷൻ) പ്രസംഗിക്കും. സാം പൂവച്ചൽ ആൻഡ് ടീം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം കൊടുക്കും.

സമ്മേളനത്തിന് പാസ്റ്റർമാരായ സാം മാത്യു (തെക്കേമല), ജോർജ്ജ് ഫിലിപ്പ്, സി സി ചാക്കോ, തുടങ്ങിയവർ നേതൃത്വം വഹിക്കും. ഫോൺ: +91 95623 43598

Sharjah city AG
Leave A Reply

Your email address will not be published.