ഷാർജ: ഗ്ലോബൽ സ്റ്റാർക്ക് അലയൻസിന്റെ നേതൃത്വത്തിൽ യുവകുടുംബങ്ങൾക്കും വർക്കിംഗ് പ്രൊഫഷണലുകൾക്കുമായി ‘സ്റ്റാർക്ക് കണക്റ്റ് 2026’ പ്രതിമാസ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 13 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2-ലാണ് പരിപാടി നടക്കുക.
ആഗോള കോർപ്പറേറ്റ് leadership കോച്ചും പ്രഭാഷകനുമായ ജോമോൻ ജോസ് മുഖ്യാതിഥിയായി പങ്കെടുക്കും. Dell, IBM, Microsoft, HP, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ IIT, IIM തുടങ്ങിയവയിൽ പരിശീലന ക്ലാസുകൾ നയിച്ച് പരിചയസമ്പന്നനാണ് അദ്ദേഹം. 25 വയസ്സിന് മുകളിലുള്ളവർക്കാണ് പ്രവേശനം.
നേതൃപാടവം, വ്യക്തിത്വ വികാസം എന്നിവയെ ആസ്പദമാക്കിയുള്ള പ്രൊഫഷണൽ ചർച്ചകളും പ്രായോഗിക അറിവുകളും ക്ലാസിലൂടെ പങ്കുവെക്കും. ഈ പ്രത്യേക പരിപാടിയിലേക്ക് താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: പാസ്റ്റർ ഷിബു (050 845 9417), റിനു (052 161 6675).

Comments are closed.