മാങ്ങാനം : മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ സ്നേഹത്തണൽ എന്ന സ്ത്രീസംഗമം നടന്നു.
അനില സി. തോമസ് പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. ജോളി തോമസ് സ്വാഗതം ആശംസിച്ചു. ഫാ. ജോൺ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. ഷൈനി സന്തോഷ് ഗാനം ആലപിച്ചു. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസ് നയിച്ചു. ഡോ.ബീന ജോർജ് ഫാ. കൊച്ചുപുരയ്ക്കലിന് ഇടവകയുടെ സ്നേഹോപഹാരം നൽകി. ഷീബ പുന്നൻ കൃതജ്ഞത അറിയിച്ചു. സാറാമ്മ കുര്യൻ്റെ പ്രാർത്ഥനയോടും വികാരിയച്ചന്റെ ആശിർവാദത്തോടുംകൂടി യോഗം അവസാനിച്ചു.

Comments are closed.