Ultimate magazine theme for WordPress.

അബ്ബാസിയ സെൻ്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ ഇടവക റിട്രീറ്റ്

കുവൈറ്റ്: സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളിയുടെ ഇടവക റിട്രീറ്റ് മെയ് 24 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം
അബ്ബാസിയ സെൻ്റ് ജോൺസ് ഹാളിൽ നടന്നു. ഇടവക വികാരി റവ. ബിനു എബ്രഹാം “ഇടവക – കെട്ടുറപ്പിൻ്റെ ഒരു ചങ്ങല” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. റിട്രീറ്റ് ചിന്തോദ്ദീപകമായ ക്ലാസിംഗും തുടർന്ന് ചോദ്യോത്തര സെഷനുകളും കൊണ്ട് നിറഞ്ഞിരുന്നു, ഇടവക വൈസ് പ്രസിഡൻ്റ് സൈജൻ മാത്യൂസ് അധ്യക്ഷ പ്രസംഗം നടത്തി, റിട്രീറ്റ് കൺവീനർ വിജു വറുഗീസ് സ്വാഗതവും ഇടവക സെക്രട്ടറി ഡോ. അനീഷ് വർഗീസ് നന്ദിയും പറഞ്ഞു.

Sharjah city AG

Comments are closed.