Official Website

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിന്

0 357

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​ അവസാനിക്കുന്ന രീതിയിലാണ്​ പരീക്ഷ ക്രമീകരിക്കുക.ഇൗ മാസം 17 ന്​ പരീക്ഷ തുടങ്ങാനാണ്​ നേരത്തെ നിശ്ചയിച്ചിരുന്നത്​. നിയമ സഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി തേടുകയായിരുന്നു. അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്‍റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന്​ നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന്​ സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച്​ 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്​തതാണ്​.

എ​സ്.​എ​സ്.​എ​ൽ.​സി ടൈം​ടേ​ബി​ൾ
ഏ​പ്രി​ൽ 8 ഉ​ച്ച​ക്ക്​ 1.40 മു​ത​ൽ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​​ ഒ​ന്ന്​
9 – ഉ​ച്ച​ക്ക്​ 2.40 മു​ത​ൽ 4.30 വ​രെ മൂ​ന്നാം ഭാ​ഷ ഹി​ന്ദി/ ജ​ന​റ​ൽ നോ​ള​ജ്​
12 -1.40-4.30 വ​രെ ര​ണ്ടാം ഭാ​ഷ ഇം​ഗ്ലീ​ഷ്​
15 -രാ​വി​ലെ 9.40-12.30 സോ​ഷ്യ​ൽ സ​യ​ൻ​സ്​
19 -9.40-11.30 ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​ ര​ണ്ട്​
21 -9.40-11.30 ഫി​സി​ക്​​സ്​
23 -9.40-11.30 ബ​യോ​ള​ജി
27 -9.40 -12.30 മാ​ത്​​സ്​
29 -9.40-11.30 കെ​മി​സ്​​ട്രി

 

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി

ഏ​പ്രി​ൽ 8 -രാ​വി​ലെ 9.40 മു​ത​ൽ സോ​ഷ്യോ​ള​ജി/ ആ​ന്ത്ര​പ്പോ​ള​ജി/​ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി (ഒാ​ൾ​ഡ്)/ ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്​
9 -പാ​ർ​ട്ട്​​ ര​ണ്ട്​ ലാം​േ​ഗ്വ​ജ​സ്​/ ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഒാ​ൾ​ഡ്)/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി
12 -കെ​മി​സ്​​ട്രി/ ഹി​സ്​​റ്റ​റി/ ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ക​ൾ​ച്ച​ർ/ ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​/ ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്​
16 -മാ​ത്​​സ്​/ പാ​ർ​ട്ട്​​ മൂ​ന്ന്​ ലാം​േ​ഗ്വ​ജ​സ്​/ സം​സ്​​കൃ​തം ശാ​സ്​​ത്ര/ സൈ​ക്കോ​ള​ജി.
20 -ജ്യോ​ഗ്ര​ഫി/ മ്യൂ​സി​ക്​/ സോ​ഷ്യ​ൽ വ​ർ​ക്ക്​/ ജി​യോ​ള​ജി/ അ​ക്കൗ​ണ്ട​ൻ​സി
22 -പാ​ർ​ട്ട്​​ ഒ​ന്ന്​ ഇം​ഗ്ലീ​ഷ്​
26 -ഹോം ​സ​യ​ൻ​സ്​/​ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്​/ ഫി​ലോ​സ​ഫി/ ജേ​ണ​ലി​സം/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്.
28 -ഫി​സി​ക്​​സ്​/​ഇ​ക്ക​ണോ​മി​ക്​​സ്​
30 -ബ​യോ​ള​ജി/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​/ സം​സ്​​കൃ​തം സാ​ഹി​ത്യ/ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ
ആ​ർ​ട്ട്​​ വി​ഷ​യ​ങ്ങ​ൾ
​ഏ​പ്രി​ൽ 8 -മെ​യി​ൻ
9 -പാ​ർ​ട്ട്​​ ര​ണ്ട്​ ലാം​േ​ഗ്വ​ജ​സ്​
12 -സ​ബ്​​സി​ഡി​യ​റി
16 -എ​യ്​​സ്​​ത​റ്റി​ക്​
20 -സം​സ്​​കൃ​തം
22 -പാ​ർ​ട്ട്​​ ഒ​ന്ന്​ ഇം​ഗ്ലീ​ഷ്​
26 -ലി​റ്റ​റേ​​ച്ച​ർ

വി.​എ​ച്ച്.​എ​സ്.​ഇ

ഏ​പ്രി​ൽ 9 – തി​യ​റി
12- ബി​സി​ന​സ് സ്​​റ്റ​ഡീ​സ്/
ഹി​സ്​​റ്റ​റി/ കെ​മി​സ്ട്രി
16- മാ​ത്​​സ്​
20- ജി​യോ​ഗ്ര​ഫി/ അ​ക്കൗ​ണ്ട​ൻ​സി
22- ഇം​ഗ്ലീ​ഷ്
26- എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ് ഡെ​വ​ല​പ്മെൻറ്/​ജി.​എ​ഫ്.​സി
28 – ഫി​സി​ക്സ്/ ഇ​ക്ക​ണോ​മി​ക്സ്
30- ബ​യോ​ള​ജി/​മാ​നേ​ജ്മെൻറ്

Comments
Loading...
%d bloggers like this: