Ultimate magazine theme for WordPress.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപിന് വേണ്ടി പ്രത്യേക പ്രാർഥന

വാഷിംഗ്ടൺ : വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വേണ്ടി പ്രത്യേക പ്രാർഥന നടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയർ അഡൈ്വസർ പോള വൈറ്റ്-കെയ്നിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഹിതർ ഉൾപ്പെടെയുള്ള ക്രൈസ്തവ നേതാക്കൾ ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തത്.

കഴിഞ്ഞ മാസം ആദ്യ വാരത്തിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിലെ പ്രസംഗത്തിനിടെ ട്രംപ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെന്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു.

Sharjah city AG

Comments are closed.