സൗത്ത് വെസ്റ്റേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ആദം ഗ്രീൻവേ രാജിവച്ചു
യു എസ്: ടെക്സാസ് ആസ്ഥാനമായുള്ള സതേൺ ബാപ്റ്റിസ്റ്റ് അക്കാദമിക് സ്ഥാപനമായ ഫോർട്ട് വർത്തിന്റെ പ്രസിഡന്റായി മൂന്ന് വർഷത്തിലേറെ സേവനമനുഷ്ഠിച്ച ആദം ഗ്രീൻവേ രാജി വെച്ചു. ആദമിന്റെ രാജി സ്വീകരിച്ചതായി സൗത്ത് വെസ്റ്റേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി അറിയിച്ചു.
തന്റെ മുൻഗാമിയായ പൈജ് പാറ്റേഴ്സനെ പുറത്താക്കിയതിനെത്തുടർന്നാണ് ആദം സ്ഥാനത്തു നിന്ന് രാജിവെച്ചത്. ഗ്രീൻവേയുടെ രാജി വെള്ളിയാഴ്ച ആണ് സെമിനാരി സ്വീകരിച്ചത്. തെക്കൻ ബാപ്റ്റിസ്റ്റ് നേതാവ് ഒ.എസ്. ഹോക്കിൻസ് ആക്ടിംഗ് പ്രസിഡന്റായി ഇനി ചുമതലയേൽക്കും.
ഒക്‌ടോബർ 17-18 തീയതികളിൽ നടക്കുന്ന അടുത്ത മീറ്റിംഗിൽ ട്രസ്റ്റി ബോർഡ് ഒരു പ്രസിഡൻഷ്യൽ സെർച്ച് കമ്മിറ്റിയെ നിയമിക്കുമെന്ന് അറിയിച്ചു. ആദം ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിലേക്ക് ചേരാൻ തയ്യാറുകയാണെന്നു അറിയിപ്പ് വന്നതിനു പിന്നാലെയാണ് രാജി സമർപ്പിച്ചത്.
