Ultimate magazine theme for WordPress.

സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം.

\"\"
സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം.

സൗദി അറേബ്യ: രാജ്യത്ത് 20 പേർക്ക് നലകിയ ഈ അംഗീകാരം ലഭിച്ച ഒരേ ഒരു വിദേശിയാണ് ഷീബ. ഷീബയുടെ മികച്ച സേവനം മാനിച്ച് ജിസാൻ കെ.എം.സി.സി. ഒരുക്കിയ ചടങ്ങിൽ വെച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ. മുമ്പ് ഷീബയെ ആദരിച്ചിരുന്നു.
ജിസാനിലെ അബൂ അരിഷ് ജനറൽ ആശുപത്രിൽ കോവിഡ് 19 ഹെഡ് നഴ്സായി ജോലി ചെയ്യുന്നു. കോവിഡ് -19 മഹാമാരി കാലത്ത് തൻ്റെ ജോലിയിലുള്ള ആത്മാർത്ഥതയും ആതുര ശുശ്രൂഷ രംഗത്ത് രണ്ട് പതീറ്റാണ്ടായുള്ള അർപ്പണ മനസ്കതയും കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും നല്ല നഴ്സുമാർക്ക് നലകുന്ന അംഗികാരമാണ് ഷീബക്ക് ലഭിച്ചത്.

ഐ.പി.സി. അബുരിഷ് വർഷിപ്പ് സെൻറർ സഭാംഗമാണ്. കണ്ണൂർ ജില്ലയിലെ പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം & കൈപ്പുഴ ഫിലോമിന ദമ്പതികളുടെ പുത്രിയായി ജനിച്ച ഷീജ നഴ്സിങ്ങ് പഠന ശേഷം ബംഗ്ളുവിലും മുംബൈയിലുമായി ആറു വർഷത്തോളം ആതുര സേവന രംഗത്ത് സേവനം ചെയ്തു.
ഷീൻസ് ലൂക്കോസാണ് ഭർത്താവ്. സിവർട്ട് ഷീൻസ്, സ്റ്റുർട്ട് ഷീൻസ് എന്നവരാണ് മക്കൾ.

Sharjah city AG