സൈനികരും കുടുംബാംഗങ്ങളും ചൈനീസ് ഫോണ്‍ ഉപയോഗിക്കരുത്; വിലക്ക്
ഡൽഹി : സൈനികരും കുടുംബാംഗങ്ങളും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കി. പ്രതിരോധ–രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് നടപടി. ചൈനീസ് ഫോണുകളില്‍ സ്പൈവെയറുകളും മാല്‍വെയറുകളും കണ്ടെത്തിയെന്ന് ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്പൈവെയറുകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പല ആപ്ലിക്കേഷനുകളും ഫോണുകളില്‍ നിന്നും ലാപ്ടോപുകളില്‍ നിന്നും നീക്കം ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
