Ultimate magazine theme for WordPress.

ചൊവ്വള്ളൂർ വി.എച്ച്.എസ്സ്. സ്കൂളിൽ സ്കിൽ ടു വെഞ്ച്വർ പദ്ധതിക്ക് തുടക്കമായി

കൊട്ടാരക്കര : സമഗ്രശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്കിൽ ടു വെഞ്ച്വർ പദ്ധതിക്ക് ചൊവ്വ ളളൂർ സെൻ്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊട്ടാരക്കര സെൻ്റ് ഗ്രീഗോറിയോസ് കോളേജ് മാനേജർ വെരി.റവ. സഖറിയാ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കിൽ ഡെവലപ്പ്മെൻ്റ് കോർഡിനേറ്റർ റ്റി.വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. അഭിലാഷ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്സ്.എസ്സ്. സുവിധ , എം.എം.സി. കോർപ്പറേറ്റ് മാനേജ്മെൻ്റ് സ്കൂൾസ് കറസ്പോണ്ടൻ്റ് പുന്നൂസ് എബ്രഹാം, ഷീബാ സജി, പ്രിൻസിപ്പാൾ കുര്യൻ. ബി.പ്രസാദ്, ഹെഡ്മിസ്ട്രസ്സ് ഷീബാ.കെ.ഉമ്മൻ, സ്കിൽ ടു വെഞ്ച്വർ കോർഡിനേറ്റർ എ.കെ. സന്തോഷ് ബേബി, എം.ആർ. ദിവ്യ, ജോൺ. സി. ഡാനിയേൽ, ഷാലു ജോൺ, ജെയ്സൺ. ജി. ജേക്കബ്ബ് എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂളിലെ സോളാർ എൽ.ഇ.ഡി.ടെക്നിഷ്യൻ, ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എൽ.ഇ.ഡി സ്റ്റാറുകൾ,എൽ.ഇ.ഡി. ലൈറ്റുകൾ, സോളാർ ലൈറ്റുകൾ, സോളാർ ഗാർഡൻ ലൈറ്റുകൾ എന്നിവ വിദ്യാർത്ഥികൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. പ്രവർത്തിക്കാത്ത ലൈറ്റുകൾ സ്കൂളിൽ എത്തിച്ചാൽ തുച്ഛമായ ചെലവിൽ ഉപയോഗക്ഷമമായ ലൈറ്റുകൾ തിരികെ നൽകുന്ന റീസൈക്ലിംങ് പദ്ധതിയും നടപ്പിൽവരുത്തിയിട്ടുണ്ട്.

Sharjah city AG

Comments are closed.