Ultimate magazine theme for WordPress.

വേൾഡ്, ഏഷ്യ, ഇന്ത്യൻ റെക്കോഡുകൾ സ്വന്തമാക്കി ആറു വയസുകാരൻ

കോന്നി : 9 മിനിറ്റ് 49 സെക്കൻഡ്‌സ് കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡൽസ് ഉണ്ടാക്കി ലോക, ഏഷ്യൻ, ഇന്ത്യൻ റെക്കോഡുകളിൽ ഇടം പിടിച്ചു ആറു വയസുകാരൻ. ഈ അപൂർവ്വ നേട്ടത്തിന് കോന്നി സ്വദേശി ആയ എമിൽ യോഹാൻ ഷിനു അർഹൻ ആയിരിക്കുകയാണ്.പലതരത്തിൽ ഉള്ള കാർ, ജീപ്പ്, ആപ്പിൾ, സ്വാൻ, റോബോട്ട്, ബിഎൽഡിങ്‌സ്, കാർട്ടൂൺ മോഡൽസ്, തുടങ്ങിയ ഇരുപത്തിയേഴു മോഡൽസ് ആണ് എമിൽ ഈ ചെറിയ സമയത്തിനുള്ളിൽ ഉണ്ടാക്കിയത്.ഈ നേട്ടം കൂടാതെ അഞ്ചു മിനിട്ടിൽ പതിമൂന്നു ലെഗോ മോഡൽസ് ഉണ്ടാക്കിയ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും എമിലിനുണ്ട്.ഗേറ്റ്സ്ഹെഡ്, ന്യൂകാസിലിലെ ബ്രൈറ്റൺ അവന്യൂ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആണ് എമിൽ.കോന്നി ഇന്ത്യാ ദൈവസഭാംഗവും നെടുംങ്ങോട്ട് വില്ലയിൽ സയന്റിസ്റ്റ് ഷിനു യോഹന്നാന്റെയും സ്നേഹ സാമിന്റെയും മകനാണ്. എമിലി ആൻ ഷിനു സഹോദരി ആണ്.

Sharjah city AG