Ultimate magazine theme for WordPress.

സിസ്റ്റര്‍ മരിയ കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി അയച്ച സന്ദേശം പുറത്ത്

നംബുല: ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷ്ണറി സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പി കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി അയച്ച സന്ദേശം പുറത്ത്. കംബോനി സന്യാസിനിയായ സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണിക്കാണ് സിസ്റ്റര്‍ മരിയ ഡി കോപ്പിയിൽ നിന്ന് പ്രാർത്ഥന ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സെപ്റ്റംബർ ആറാം തീയതി വൈകുന്നേരം 8 മണിക്ക് ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ നിന്നുമാണ് സിസ്റ്റര്‍ മരിയ ഡി കോപ്പി സന്ദേശത്തിൽ അവിടുത്തെ സാഹചര്യം വളരെ മോശമാണെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചത് . ഇറ്റാലിയൻ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാനലായ ടിജി2000 ആണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടത്. എല്ലാവരും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്. ഇവിടെ വളരെ ദുഃഖകരമായ സാഹചര്യമാണുള്ളത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ശബ്ദ സന്ദേശം അവസാനിക്കുന്നത്.

Sharjah city AG