യു.എസിൽ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്
യു.എസ് : യു.എസ് സ്റ്റേറ്റ് വിസ്കോൻസ് ഗ്രേസ്‍ലാന്റ് സെമിത്തേരിയിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആയിരുന്നു സംഭവം.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി റാസിൻ പൊലീസ് വിഭാഗം അറിയിച്ചു. അതേസമയം, സംസ്കാരത്തിന് എത്തിയ അഞ്ചുപേർക്ക് പരുക്കേറ്റതായി പ്രാദേശിക റിപ്പോർട്ട്.
