Ultimate magazine theme for WordPress.

പാക്കിസ്ഥാനിലെ പോളിംഗ് സ്‌റ്റേഷനിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ പോളിംഗ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് ചെയ്യാനായി ആളുകൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പതിനായിരക്കണക്കിന് പോലീസുകാരെയും അർധസൈനികരെയും പോളിംഗ് സ്‌റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി മൊബൈൽ ഫോൺ സേവനം താത്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.