Ultimate magazine theme for WordPress.

നാം സൂക്ഷ്മതയുള്ളവരായിരിക്കണം: പാസ്റ്റർ ഫിന്നി ജേക്കബ്

അടൂർ: ജീവിതത്തിൽ നാം സൂക്ഷ്മതയുള്ളവരായിരിക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്. നാം വ്യത്യസ്തരാകണമെന്നും വിശ്വാസം സൂക്ഷിക്കുന്നതിൽ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ 24ന് ആരംഭിച്ച സി ഇ എം 65-മത് ജനറൽ ക്യാമ്പിന്റെ സമാപന ദിവസം മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം

സി ഇ എം സീനിയർ ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബ്രിജി വർഗീസ് അധ്യക്ഷത വഹിച്ചു. സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്,പാസ്റ്റർ റോയ് വി സാമൂവേൽ, പാസ്റ്റർ കെ എ ഫിലിപ്പ്, കെ തങ്കച്ചൻ, കുഞ്ഞച്ചൻ വർഗീസ്, സജി വർഗീസ്, സന്തോഷ്‌ കൊറ്റാമം, റോഷി തോമസ്, ഏലിയാമ്മ കോശി തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ ദിവസങ്ങളിൽ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, ഡോ. സജികുമാർ കെ പി, പാസ്റ്റർ മാത്യു വി ജേക്കബ്, പാസ്റ്റർ റെൻ ഫിന്നി, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ കുര്യൻ മാത്യു,പാസ്റ്റർ സനു ജോസഫ്, ബ്രദർ ഷാർലെറ്റ് മാത്യു, ഉമ്മൻ റേ വർഗീസ്, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ആൻസി അനിയൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.കിഡ്സ്‌ ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകി.

പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 1200ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.

 

വാർത്ത: ജെ പി വെണ്ണിക്കുളം
പബ്ലിസിറ്റി കൺവീനർ

Sharjah city AG
Leave A Reply

Your email address will not be published.