Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ

തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. \”സമയം അടുത്തിരിക്കുന്നു\” (വെളിപ്പാട് 1:3)\” എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. 30ന് ഉച്ചയ്ക്ക് 2ന് രജിസ്ട്രേഷൻ ആരംഭിക്കും. ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന, ബൈബിൾ സ്റ്റഡി, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ കോൺഫറൻസ്, മിഷൻ ചലഞ്ച് എന്നിവയും വൈകിട്ട് പൊതുയോഗങ്ങളും നടക്കും. ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ,വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ് തുടങ്ങിയവർ നേതൃത്വം നല്കും.

_വാർത്ത : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ഫിലിപ്പ് _എബ്രഹാം, പാസ്റ്റർ ജോമോൻ ജോസഫ്, ബ്രദർ റോഷി തോമസ്
(പബ്ലിസിറ്റി കൺവീനേഴ്സ്).

Leave A Reply

Your email address will not be published.