Official Website

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 3 മുതൽ

0 346

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 3 വ്യാഴം മുതൽ 6 ഞായർ വരെ ഓൺലൈനിലൂടെ നടക്കും . സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റവ . ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കും .

വ്യത്യസ്ത സെഷനുകളിലായി പാസ്റ്റർമാരായ പി.എം. ജോൺ ( ദേശീയ പ്രസിഡന്റ് ) , ജോസഫ് ടി . ജോസഫ് ( പ്രസിഡന്റ് , നോർത്ത് അമേരിക്ക ) , ഫിന്നി ജേക്കബ് ( വൈസ് പ്രസിഡന്റ് ) , ഡോ.ടിങ്കു സാംസൺ ( മിനിസോട്ട ) , മാണി വർഗീസ് ( കൻസാസ് ) , ഡോ . സി . തോമസ് ( വേങ്ങൂർ ) , കെ.ബി ജോർജ്കുട്ടി ( കരിങ്ങാച്ചിറ ) , ജോസഫ് കുര്യൻ ( പൊടിയാടി ) എന്നിവർ പ്രസംഗിക്കും . ശാരോൻ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . 4 -ാം തീയതി വെള്ളിയാഴ്ച രാവിലെ 10.00 ന് വനിതാ സമ്മേളനവും , 5 -ാം തീയതി ശനിയാഴ്ച  രാവിലെ  10.00 ന്  സി  ഈ എം- സൺഡേ സ്കൂൾ സമ്മേളനവും ,6 -ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത ആരാധനയും സമാപന സമ്മേളനവും നടക്കും . യൂട്യൂബ് , ഫെയ്സ്ബുക്ക് , ലൈവ് ടി.വി. തുടങ്ങിയ ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാ ദൈവജനങ്ങൾക്കും കൺവെൻഷൻ വീക്ഷിക്കാമെന്നു കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ ജോൺ വർഗീസ് , പാസ്റ്റർ എബ്രഹാം ജോസഫ് , പാസ്റ്റർ ജോൺസൻ കെ . സാമുവേൽ , എബ്രഹാം വർഗീസ് എന്നിവർ അറിയിച്ചു

Comments
Loading...
%d bloggers like this: