തൃശൂർ: അവാന സൗത്ത് ഇൻഡ്യ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ തൃശൂർ വോയ്സ് ഓഫ് ഫുൾ ഗോസ്പൽ ചർച്ചിൽ പാ. ബെൻ റോജറിന്റെ നേതൃത്വത്തിൽ ത്രിദിന സീഡ് പ്ളാന്റേഴ്സ് ട്രെയിനിംഗ് നടന്നു.
സൗത്ത് ഇൻഡ്യ റീജണറൽ ഡയറക്ടർ റവ: ആശീഷ് എബ്രഹാം, നോർത്ത് സെൻട്രൽ വെസറ്റ് റീജണറൽ ഡയറക്ടർ റവ: സാജു ജോൺ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കേരള ടെയിനിംഗ് കോർഡിനേറ്റർ പാ. റ്റിറ്റോ ജോർജ് , ഇവാ:ബ്ലസ്സൺ ജോൺ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയലെ 23 സഭകളിൽ നിന്നും 55 ലീഡേഴ്സ് പങ്കെടുത്തു.
