Ultimate magazine theme for WordPress.

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട്‌ ഭീകരരെ സുരക്ഷാ സേന വധിച്ചു

അവന്തിപുരി : ജമ്മുവിൽ ടി വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ഛ് സേന . പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അമ്രീന്‍ ഭട്ടിന്റെ ഘാതകരെ വധിച്ചെന്നും ഐജി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ 35 കാരിയായ അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 10 വയസുള്ള കുട്ടിയും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.അതിനിടെ ശ്രീനഗറിലെ സൗര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരേയും പൊലീസ് വധിച്ചു. സൗരയിലെ ബുച്ച്‌പോറയിലെ ഷാ ഫൈസല്‍ കോളനിയില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Sharjah city AG