Ultimate magazine theme for WordPress.

ആത്മീയ മാറ്റത്തിന് മുൻഗണന; സ്കോട്ട് ആഡംസ് ക്രൈസ്തവ വിശ്വാസത്തിലേക്ക്

കാലിഫോർണിയ: ലോകപ്രശസ്തമായ ഡിൽബർട്ട് കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ സ്‌കോട്ട് ആഡംസ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. മാരകമായ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച് തന്റെ മരണം ആസന്നമാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് 68-കാരനായ ആഡംസിന്റെ ഈ നിർണ്ണായക തീരുമാനം. ജനുവരി 4-ന് തന്റെ റിയൽ കോഫി വിത്ത് സ്കോട്ട് ആഡംസ് എന്ന പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം ലോകത്തെ അറിയിച്ചത്.

ദീർഘകാലമായി ഒരു നിരീശ്വരവാദി ആയിരുന്ന ആഡംസ് തന്റെ മാറ്റത്തെ പാസ്കലിന്റെ വാതുവെപ്പ് എന്ന യുക്തിയുമായാണ് ഉപമിച്ചത്. ക്രിസ്തുവി ൽ വിശ്വസിക്കുന്നതിലൂടെ തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും എന്നാൽ മരണശേഷം ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നല്ല ജീവിതം നയിച്ചാൽ സ്വർഗ്ഗപ്രാപ്തി ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് കൂടുതൽ പരസ്യ ചർച്ചകൾക്കില്ലെന്നും ഇത് താനും യേശുവും തമ്മിലുള്ള കാര്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ക്രൈസ്‌തവിശ്വാസത്തിലെ കൃപയാലുള്ള രക്ഷ എന്ന തത്വത്തിന് വിരുദ്ധമായി നല്ല പ്രവർത്തികളിലൂടെയുള്ള രക്ഷ എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ആഡംസ് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

Sharjah city AG

Comments are closed.