ന്യൂയോര്‍ക്ക് : ചൊവ്വയിലെ മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കിറ്യ100 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വയില്‍ താമസിക്കുമ്പോള്‍ മനുഷ്യരിൽ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണ ബലവും ഉയര്‍ന്ന റേഡിയേഷനും കാരണമാണ് ഈ ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ത്വക്കിന് പച്ച നിറം, ദുര്‍ബലമായ പേശികള്‍, കാഴ്ച ശക്തി നഷ്ടമാകുക, ദുര്‍ബലമായി പൊട്ടുന്ന അസ്ഥികള്‍ എന്നീ മാറ്റങ്ങള്‍ ചൊവ്വയിലെ മനുഷ്യനില്‍ സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
