കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ലയൺസ് ക്ലബ് ഓഫ് കിടങ്ങൂരിന്റെയും സംയുക്ത നേതൃത്വത്തിൽ സമൂഹാധിഷ്ഠിത പുനരധിവാസപദ്ധതിയുടെ ഭാഗമായി അഗാപ്പെ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾബാഗുകൾ വിതരണം ചെയ്തു.
ജെയിംസ് കുര്യന്റെ അധ്യക്ഷതയിൽ തെള്ളകം ചൈതന്യയിൽ നടന്ന പ്രോഗ്രാം ലൗലി ജോർജ് ഉദ്‌ഘാടനം ചെയ്തു. ഫാ. സുനിൽ പെരുമാനൂർ, സിസ്റ്റർ ജോയിസി എസ്. വി. എം. എന്നിവർ പ്രസംഗിച്ചു. പാലാ ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ റിസോഴ്സ് സെന്റർ, അഗാപ്പെ ഭവൻ, കൈപ്പുഴ അഗാപ്പെ ഡേ കെയർ സെൻ്റർ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് സ്കൂൾബാഗുകൾ നൽകിയത്.

Comments are closed.