എറണാകുളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്‌റ്റേറ്റ് വൈപിഇ എറണാകുളം സോണലിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 2 ഞായറാഴ്ച കളമശ്ശേരി ദൈവസഭാ ഹാളിൽ 200 ഓളം കുഞ്ഞുങ്ങൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. റവ സി സി തോമസ് ഉത്ഘാടനം ചെയ്തു ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് അദ്ധ്യക്ഷത വഹിച്ചു.
പാ മാത്യു ബേബി, പാ ഉമ്മൻ ജോൺ, ബ്രദർ എബ്രഹാം ഫിലിപ്പ്, പാ സുരേഷ് ജോർജ്ജ് എന്നിവർ ആശംസ അറിയിച്ചു. ബ്രദർ സജു സണ്ണി സ്വാഗതവും, പാസ്റ്റർ എബ്രഹാം മാത്യു നന്ദിയും അറിയിച്ചു. ബ്രദർ ഡാനി മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
