അബൂജ : പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ മുകളിലേക്കാണ് സ്കൂള്‍ തകര്‍ന്നു വീണത്. മരിച്ചവരിലേറെയും വിദ്യാര്‍ത്ഥികളാണ്. 69 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്ലേറ്റോ സ്റ്റേറ്റിലെ ജോസ് നോര്‍ത്ത് ജില്ലയിലെ സെന്റ് അക്കാദമി സ്കൂളാണ് തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ സഹായത്തിനായി നിലവിളിച്ചു. അതിഗുരുതരമായ അവസ്ഥയായിരുന്നു സംഭവസ്ഥലത്തെന്ന് ഒരു എഎഫ്പി ലേഖകന്‍ പറഞ്ഞു.
