വാഷിംഗ്ടണ്‍ : പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിയായി തുടരുകയാണെങ്കില്‍, വാഗ്ദാനം ചെയ്ത സംഭാവനകളില്‍ ഏകദേശം 90 മില്യണ്‍ ഡോളര്‍ നല്‍കില്ലെന്ന് നിരവധി പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി ഫണ്ട് ദാതാക്കള്‍ ഏറ്റവും വലിയ ബൈഡന്‍ അനുകൂല സൂപ്പര്‍ പിഎസിയായ ഫ്യൂച്ചര്‍ ഫോര്‍വേഡിനെ അറിയിച്ചു.
തന്റെ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി മറികടക്കാന്‍ ബൈഡന്‍ ലക്ഷ്യമിടുന്ന സമയത്താണ് സംഭാവനകള്‍ മരവിപ്പിക്കാനുള്ള നീക്കം. വ്യാഴാഴ്ച വൈകുന്നേരം നടത്തിയ ഒരു മണിക്കൂറോളം നീണ്ട വാര്‍ത്താ സമ്മേളനത്തിലും ബൈഡന്‍ ചില പിഴവുകള്‍ വരുത്തിയതോടെയാണ് ഫണ്ട് ദാതാക്കള്‍ കടുത്ത നിലപാടിലേക്ക് തിരിഞ്ഞത്.

Comments are closed.