Ultimate magazine theme for WordPress.

സത്യവേദപുസ്തകം പകർത്തി എഴുതി സത്യരാജൻ

തിരുവനന്തപുരം: വിശുദ്ധ ബൈബിൾ സ്വന്തം കൈപ്പടയിൽ മലയാളത്തിലും ഇംഗ്ലീഷിലും പകർത്തി എഴുതി ചരിത്രം രചിക്കുകയാണ് കാഞ്ഞിരംകുളം സ്വദേശി സത്യരാജൻ. എസ്. തിരുവനന്തപുരം മ്യൂസിയം മൃഗശാലയിൽ ജീവനക്കാരനായ ഇദ്ദേഹം നെല്ലിക്കാക്കുഴി സി.എസ് .ഐ സഭാംഗമാണ്.

ആഗസ്റ്റ് 17 ഞായറാഴ്ച പള്ളിയിൽ നടന്ന വിശുദ്ധ സഭായോഗത്തിൽ റവ. കെ പി മോഹൻദാസും റവ. ഡി എസ് അനിൽകുമാറും ചേർന്ന് ഇദ്ദേഹം ഇംഗ്ലിഷിൽ പകർത്തി എഴുതിയ ബൈബിൾ പ്രകാശനം ചെയ്തു. ഇത് എഴുതാൻ ഒന്നരവർഷം സമയം എടുത്തു. ദിവസവും രാവിലെ ഒന്നരമണിക്കൂറും രാത്രി രണ്ടു മണിക്കൂറും ചെലവഴിച്ചാണ് ഈ ഉദ്യമം പൂർത്തികരിച്ചത്.

ഒന്നര വർഷത്തിന് മുമ്പാണ് മലയാളം ബൈബിൾ എഴുതി പൂർത്തിയാക്കിയത്. ഇരു ഭാഷകളിലും ബൈബിൾ പകർത്തി എഴുതിയ സത്യരാജനെ നെല്ലിക്കാക്കുഴി സി എസ് ഐ ചർച്ച് ആദരിച്ചു.

Sharjah city AG

Comments are closed.