Ultimate magazine theme for WordPress.

സർപഞ്ച് പിതാവനെ ക്രൈസ്തവ രീതിയിൽ സംസ്കരിച്ചു; അക്രമം അഴിച്ചു വിട്ട് നാട്ടുകാർ

കാങ്കർ: ബസ്‌തറിലെ ബഡെറ്റെവ്‌ഡ ഗ്രാമത്തിന്റെ സർപഞ്ച് സ്വന്തം പിതാവിനെ ക്രൈസ്തവ രീതിയിൽ സംസ്കരിച്ചതിനെ തുടർന്ന് നാട്ടിൽ ആക്രമണം. ക്രിസ്ത്യാനിയായ ഗ്രാമ സർപഞ്ച് രാജ്‌മാൻ സലാമാണ് എഴുപത് വയസ്സുള്ള പിതാവിന്റെ സംസ്‌കാരം ക്രിസ്തീയ വിശ്വാസം അനുസരിച്ച് നടത്തിയത്.

പിതാവ് ക്രിസ്ത്യാനി ആയിരുന്നില്ലെന്നും ക്രിസ്തീയ രീതിയിൽ സംസ്‌കാരം നടത്തരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പിതാവിന്റെ സംസ്കാരം എങ്ങനെ നടത്തുമെന്ന് താൻ തീരുമാനിക്കും എന്നതാണ് സർപഞ്ചിന്റെ നിലപാട്. ഒടുവിൽ വീടിനോട് ചേർന്ന സ്വകാര്യ ഭൂമിയിലാണ് അദ്ദേഹം ക്രൈസ്തവ രീതിയിൽ സംസ്‌കാരം നടത്തിയത്. ഇതോടെ കുപിതരായ നാട്ടുകാരാണ് അക്രമണം അഴിച്ചുവിട്ടത്. മൃതദേഹം പുറത്തെടുത്ത് മരിച്ചയാളുടെ മതപരമായ രീതിയിൽ വീണ്ടും സംസ്‌കരിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. ഡിസം. 16, 17 തീയതികളിൽ സംഘർഷം രൂക്ഷമായതോടെ ആയുധധാരികളായ ഒരു സംഘം ഗ്രാമത്തിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. ക്രൈസ്തവരുടെ ആരാധനാലയം ജനക്കൂട്ടം തകർത്തതായും ആരോപണമുണ്ട്.

സംഘർഷത്തിൽ ഇതുവരെ ഇരുപത് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്‌തർ മേഖലയിൽ സമാനമായ സംസ്‌കാര തർക്കങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ സംസ്‌കാരങ്ങൾക്ക് പ്രത്യേക ശ്മശാനങ്ങൾ ഒരുക്കണമെന്ന് സുപ്രീം കോടതി മുൻപ് സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.

Sharjah city AG

Comments are closed.