ശാലേംപുരം കൺവൻഷൻ ഡിസംബർ 13, 14 തീയതികളിൽ
പത്തനാപുരം: പത്തനാപുരം ശാലേംപുരം ഐ.പി.സി. ശാലേം സഭയും ഐ.പി.സി. പത്തനാപുരം സെന്റർ പി.വൈ.പി.എ യും സംയുക്തമായി നടത്തുന്ന കൺവൻഷനും സംഗീതവിരുന്നും 2022 ഡിസംബർ 13 14 തീയതികളിൽ ശാലേംപുരത്തുള്ള ഐ.പി.സി ശാലേം ഗ്രൗണ്ടിൽവെച്ച് വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്നു.
IPC പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. എ. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അജി ആന്റണി എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. സുവിശേഷകൻ ഇമ്മാനുവൽ കെ.ബി, സുവിശേഷകൻ ഷിജിൻ ഷാ, ബ്രദർ മോസസ് ടൈറ്റസ്, ബ്രദർ ഫിന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ കരിസ്മാ വോയിസ് പത്തനാപുരം സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.
