Ultimate magazine theme for WordPress.

കർണാടകയിൽ ”ഘർവാപസി\”

23 പേർ ക്രിസ്തു മതത്തിൽ നിന്നും ഹിന്ദു മതത്തിൽ ചേർന്നു

ബെംഗളൂരു: കർണാടകയിലെ കാർവാറിലെ ഹിളിയൽ താലൂക്കിൽ 5 കുടുംബങ്ങളിൽ നിന്നായി 23 പേർ ക്രിസ്തു മതത്തിൽ നിന്നും ഹിന്ദു മതത്തിൽ ചേർന്നു. ഉത്തര കന്നഡ എം.പി.യും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ മുൻ ബി.ജെ.പി. എം.എൽ.എ സുനീൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും മുൻപ് ദളിതർ ആയിരുന്നു അവർ എന്തിനാണ് പുതിയ മതത്തിലേക്ക് പോയത്എന്നത് അവർക്ക് തന്നെ അറിവില്ല എന്ന് സുനീൽ ഹെഗ്ഡെ പറഞ്ഞു. ലോക്കൽ ബി.ജെ.പി.യുണിറ്റ് ഇവരുമായിതുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും ഹെഗ്ഡെ പറഞ്ഞു. അനന്ത് കുമാർ ഹെഗ്ഡെയുടെ നേതൃത്വത്തിൽ കൂടുതൽ ” ഘർ വാപസി “കൾ നടത്തുമെന്നും പാവങ്ങളെ മതം മാറ്റുന്നത് ചെറുക്കുമെന്നും സുനീൽ ഹെഗ്ഡെ അവകാശപ്പെട്ടു

Sharjah city AG