Ultimate magazine theme for WordPress.

സാമൂഹികനവീകരണത്തിന് പെന്തെക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം : മന്ത്രി കെ. രാജൻ

തൃശൂർ: സാമൂഹിക നീതിയ്ക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യൻ വിഭാഗമാണ് പെന്തെക്കോസ്ത് സഭകളെന്നു
സംസ്ഥാന റെവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇരുമ്പുപാലം
ഐപിസി സഭാഹാളിൽ നടന്ന മുഖാമുഖാ ചർച്ചയിൽ സംസാരിക്കുമാകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരുടെയും അശരണരുടെയും ഇടയിൽ അപ്പമായും,ആശ്വാസമായി ഓടിയെത്തുകയും ഉച്ചനീചത്വത്തിനെതിരെ പോരാടുകയും
ചെയ്തു. കമ്മ്യൂണിസ്റ്റുകളുടെയും. ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ മാതൃകയാണ്. ഒരു രൂപ
നാണയത്തിലൂടെ അനേകർക് ആശ്വാസമാകാമെന്നു തെളിയിച്ച ഈ സംഘടനയുടെ പ്രവർത്തന മികവ് അഭിനന്ദനാര്ഹമാണെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ മാത്യു തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ വൺ റുപ്പീ ബോക്സ്
വിതരണോൽഘാടനവും മന്ത്രി നിർവഹിച്ചു.
സജി മത്തായി കാതേട്ട് (ചെയർമാൻ),ജോസ് ജോൺ കായംകുളം(വെസ്റ്റ് ചെയർമാൻ),ബേസിൽ അറക്കപ്പടി(സെക്രട്ടറി),പാസ്റ്റർ ബോബൻ
ക്ലീറ്റസ് (ജോയിൻ സെക്രട്ടറി),ജോബി എബ്രഹാം (ട്രഷറർ ),പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ),ജോർജ് തോമസ് (ഫിനാൻഷ്യൽ
കോഡിനേറ്റർ),സന്ദീപ് വിളമ്പുകണ്ടം(മീഡിയ),പാസ്റ്റർ വർഗീസ് ബേബി സ്ത്രിരിച്വൽ മെന്റർ), ഡേവിഡ് സാം ഓഫീസ് അഡ്മിനി‌സ്ട്രേറ്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Leave A Reply

Your email address will not be published.