റവ. എബനേസർ സെൽവരാജ് ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ
ചെന്നൈ : റവ. എബനേസർ സെൽവരാജ് ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.നീണ്ട വർഷത്തെ ഓവർസിയർ സേവനം പൂർത്തിയാക്കി പാസ്റ്റർ ജ്ഞാനദാസ് സ്ഥാനം ഒഴിഞ്ഞതിനാലാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത് സഭാശുശ്രൂഷകൻ, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി, നാഷനൽ ഓഫീസ് റെക്കോർഡിംഗ് സെക്രട്ടറി, സ്റ്റേറ്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഫിലിപ്പൈൻസ് ASCM സെമിനാരിയിൽ നിന്നും ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സെൽവരാജിന്റെ മകനാണ്.
