Ultimate magazine theme for WordPress.

റിട്ടേൺ\’ യൂത്ത് കോൺഫറൻസ്

ഷാർജ: ക്രിസ്ത്യൻ യൂത്ത് ഫെല്ലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 21 തീയതി sharjah worship center main hall ൽ വെച്ച് യൂത്ത് കോൺഫറൻസ് നടത്തപെടുന്നു. രാവിലെ ഒൻപത് മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കുന്ന മീറ്റിംഗ് വൈകുന്നേരം 6 മണിക്ക് സമാപിക്കും. _\”യുവതിയുവാക്കൾ ക്രിസ്തുവിലേക്കു തിരിയുക\”_ എന്ന ലക്ഷ്യത്തോടെ നടത്തുന്ന മീറ്റിംഗിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ സെക്ഷനുകൾ നയിക്കുന്നു. യുവാക്കളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള മീറ്റിംഗിൽ പാസ്റ്റർ ആൻസൺ കൊല്ലം, പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ അരവിന്ദ് വിൽസൺ എന്നീ ദൈവദാസന്മാർ വിവിധ സെക്ഷനുകൾ നയിക്കുന്നു. ഇത് പരിശുദ്ധാത്മാവിന്റെ ശാക്തീകരണത്തിനായി കാംക്ഷിക്കുകയും ദൈവവചനത്തിൽ ആത്മീയമായി പഠിക്കാനും വളരാനും ആഗ്രഹിക്കുന്ന കൗമാരക്കാർക്കും യുവാക്കൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.സൗജന്യ രജിസ്ട്രേഷൻ ചെയ്തു ഏവർക്കും മീറ്റിംഗിൽ പങ്കെടുക്കാം.

Sharjah city AG