ചൈനയിൽ ഭൂകമ്പത്തിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ബെയ്‌ജിങ് : ചൈനയിലെ സിചുവാൻ ഭൂകമ്പത്തിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 65 പേർ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതായിരിക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു.
