Ultimate magazine theme for WordPress.

നൈജീരിയയിലെ സ്കൂൾ കുട്ടികളുടെ മോചനം പൂർത്തിയായി; 230 പേരും സുരക്ഷിതർ

അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ കത്തോലിക്കാ സ്കൂളിൽ നിന്നും സായുധ സംഘം തട്ടിക്കൊണ്ടുപോയ ബാക്കിയുള്ള 130 വിദ്യാർത്ഥികളെ കൂടി മോചിപ്പിച്ചു. ഇതോടെ നവംബറിൽ നടന്ന കൂട്ട തട്ടിക്കൊണ്ടുപോകലിൽ ഇരകളായ 230 വിദ്യാർത്ഥികളും സുരക്ഷിതരായി മടങ്ങിയെത്തിയതായി നൈജീരിയൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ഈ മാസം ആദ്യം 100 വിദ്യാർത്ഥികളെ മോചിപ്പിച്ചിരുന്നു. ഇപ്പോൾ ബാക്കിയുള്ള 130 പേർ കൂടി എത്തിയതോടെ ഒരാൾ പോലും സായുധ സംഘത്തിന്റെ തടവിൽ അവശേഷിക്കുന്നില്ലെന്ന് പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി. മോചിതരായ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോ സഹിതം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഈ നിമിഷത്തെ വിജയത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷം എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്.

Sharjah city AG

Comments are closed.