പാകിസ്ഥാൻ : നോമ്പുകാലവും റമദാനും ഒരേസമയം കടന്നുവന്ന പശ്ചാത്തലത്തിൽ പാകിസ്താനിലെ ലാഹോറിലുള്ള ബാദ്‌ഷാഹി മോസ്കിൽ മാർച്ച് എട്ടിന് ക്രിസ്ത്യൻ-മുസ്ലിം മതനേതാക്കളുടെ സവിശേഷമായ സംഗമം നടന്നു. ബാദ്‌ഷാഹി മോസ്കിലെ ഗ്രാൻഡ് ഇമാം മൗലാന അബ്ദുൾ ഖബീർ ആസാദിന്റെ ക്ഷണം സ്വീകരിച്ച് പ്രമുഖ ഡൊമിനിക്കൻ വൈദികനായ ഫാ. ജെയിംസ് ചന്നന്റെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘമാണ് മോസ്കിലെത്തിയത്.
ഇരു മതവിഭാഗങ്ങൾക്കുമിടയിൽ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ സംഗമത്തിൽ ലോകസമാധാനത്തിനായും പ്രത്യേകിച്ച് പശ്ചിമേഷ്യയിലെയും പാകിസ്താനിലെയും സംഘർഷങ്ങൾ അവസാനിക്കുന്നതിനായും മതനേതാക്കൾ സംയുക്തമായി പ്രാർത്ഥിച്ചു. ഇസ്രായേൽ-ഇറാൻ തർക്കങ്ങളും പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങളും അവസാനിച്ച് എല്ലാ മനുഷ്യരും സാഹോദര്യത്തോടെ ജീവിക്കണമെന്ന വലിയ സന്ദേശം ഈ ഒത്തുചേരൽ നൽകി.

Comments are closed.